‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’; ഭാവനയുടെ പുതിയ സിനിമ വരുന്നു...

ജനപ്രിയനടി ഭാവനയുടെ പുതിയ സിനിമ വരുന്നു. 'അനോമി' എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിൽ സാറ ഫിലിപ്പ് എന്ന ഫോറൻസിക് അനലിസ്റ്റായാണ് ഭാവന ചിത്രത്തിൽ എത്തുന്നത്. 'നമ്മൾ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാവന സിനിമ ജീവിതത്തിന്‍റെ 23 വർഷം പൂർത്തിയാക്കുകയാണ്. താരത്തിന്‍റെ 90ാമത്തെ സിനിമയാണ് അനോമി. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ റിയാസ് മാരാത്ത് ആണ്. കുറ്റാന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്.

ഭാവനയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഭാവനയുടെ സിനിമ ജീവിതത്തിന്‍റെ 23 വർഷങ്ങളെ വിഡിയോ അടയാളപ്പെടുത്തുന്നുണ്ട്. ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’. അനോമിയുടെ ലോകത്തേക്ക് സ്വാഗതം - മരണത്തിന്‍റെ സമവാക്യം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. ചിത്രത്തിൽ നടൻ റഹ്മാൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2026 ജനുവരി 30നാണ് അനോമി തിയറ്ററുകളിൽ എത്തുന്നത്.

ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിൻ ബെൻസൺ, അർജുൻ ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്‌ഷൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സുജിത്ത് സാരംഗ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.  

Tags:    
News Summary - Bhavanas film Anomie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.