തിയറ്റർ പ്രദർശനത്തിന്റെ ആദ്യ ആഴ്ച പൂർത്തിയാക്കിയിരിക്കുകയാണ് അനശ്വര രാജന്‍റെ തമിഴ് ചിത്രം വിത്ത് ലവ്. ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. നവാഗതനായ മദൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിഷാൻ ജീവന്താണ് നായകൻ.
ബോക്സ് ഓഫിസ് ട്രാക്കർ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ചിത്രം ഇന്ത്യൻ ബോക്സ് ഓഫിസിൽ 13.41 കോടി രൂപ നേടിയിട്ടുണ്ട്. ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുകൻ, ശരവണൻ എന്നിവരും വിത്ത് ലവിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൗന്ദര്യ രജനികാന്തും മഗേഷ് രാജ് പസിലിയനും ചേർന്നാണ് ചിത്രം നിർമിച്ചത്.
അഭിഷാൻ ജീവന്ത് സംവിധാനം ചെയ്ത ശശികുമാർ-സിമ്രാൻ ചിത്രം ടൂറിസ്റ്റ് ഫാമിലിയുടെ സഹസംവിധായകനായിരുന്നു മദൻ. അഭിഷാൻ നായകനാകുന്ന ആദ്യ ചിത്രമാണിത്. അനശ്വരയുടെ തമിഴിലെ ആദ്യ നായിക അരങ്ങേറ്റവും കൂടിയാണ് 'വിത്ത് ലവ്'. ബിഹൈൻഡ്‌വുഡ്‌സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര രാജൻ ചിത്രത്തിൽ പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
'എനിക്ക് ഇവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതിച്ച ഒരേയൊരു ചിത്രമാണിത്. മദൻ എനിക്ക് പറഞ്ഞു തന്ന കഥ വളരെ ക്യൂട്ട് ആയിരുന്നു. അത് എന്നെ ഒരുപാട് ചിരിപ്പിച്ചു. സിനിമ പൂർത്തിയാക്കിയ ശേഷം, അത് കണ്ടപ്പോൾ, ഇതൊരു മനോഹരമായ പ്രണയകഥയാണെന്ന് എനിക്ക് തോന്നി' - എന്നാണ് അനശ്വര പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.