'ഭാരത സർക്കസ്' ഡിസംബർ 9ന്

ഷൈൻ ടോം ചാക്കോ, ബിനു പപ്പു, സംവിധായകൻ എം.എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന 'ഭാരത സർക്കസ്' ഡിസംബർ ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.

സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, പാഷാണം ഷാജി, ആരാധ്യ ആൻ, മേഘ തോമസ്, ആഭിജ, ദിവ്യ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ, ജോളി ചിറയത്ത്, ലാലി പി.എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


മുഹാദ് വെമ്പായം രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു. സംഗീതം - ബിജി ബാൽ, എഡിറ്റർ - വി. സാജൻ,

പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കോ ഡയറക്ടർ - പ്രകാശ് കെ. മധു, കല - പ്രദീപ്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നസീർ കാരന്തൂർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

Tags:    
News Summary - Bharatha Circus malayalam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.