ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത നടനാണ് അദ്ദേഹം. സിക്കന്ദർ എന്ന ചിത്രമാണ് സൽമാന്‍റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ഇത് അദ്ദേഹത്തിന്റെ നിരവധി ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
സിക്കന്ദറിന് ശേഷം സൽമാന്റെ അടുത്ത ചിത്രത്തിന്‍റെ അപ്ഡേറ്റിനായി ആരാധകരും അഭ്യുദയകാംക്ഷികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മികച്ച തിരക്കഥകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ട് നിരവധി ആരാധകർ താരത്തിന് തുറന്ന കത്തുകൾ പോലും എഴുതിയിട്ടുണ്ട്. ബജ്‌രംഗി ഭായിജാൻ പോലുള്ള ഹൃദയസ്പർശിയായ ചിത്രങ്ങൾ സൽമാൻ ചെയ്യണമെന്നതാണ് ആരാധകരുടെ ഒരു പൊതു ആഗ്രഹം.
2015 ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ സൽമാൻ ചിത്രമാണ് ബജ്‌രംഗി ഭായിജാൻ. ചിത്രത്തിന്‍റെ രചയിതാവ് വി. വിജയേന്ദ്ര പ്രസാദ് ഈദ് സമയത്ത് സൽമാൻ ഖാനെ കണ്ടുമുട്ടിയതായും പുതിയ കഥയുടെ ആശയം പങ്കുവെച്ചതായും അടുത്തിടെ വെളിപ്പെടുത്തി. സൽമാന് കഥ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇത് ബജ്‌രംഗി ഭായിജാൻ 2 ഉടൻ സംഭവിക്കുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകി. രണ്ടാം ഭാഗത്തിനായി സംവിധായകൻ കബീർ ഖാൻ തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പക്ഷേ ഇതുവരെ ഇവ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.