റീ റിലീസിന് മുമ്പ് ഒ.ടി.ടിയിൽ കാണാം രജനീകാന്തിന്‍റെ ഹിറ്റ് ചിത്രം ബാഷ

രജനീകാന്തിന്റെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാണ് ബാഷ. 1995 ലാണ് ചിത്രം പുറത്തിറങ്ങിയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഒരു വർഷത്തിലേറെ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഏപ്രിൽ 25 ന് ചിത്രം റീ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

ബാഷ നിലവിൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. സൂപ്പർസ്റ്റാർ രജനികാന്തും നഗ്മയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബാഷ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് വീണ്ടും റീ റിലീസ് ചെയ്യുന്നത്. മദ്രാസിലെ മാണികം എന്ന ഓട്ടോ ഡ്രൈവറെ ചുറ്റിപ്പറ്റിയാണ് ബാഷയുടെ കഥ വികസിക്കുന്നത്.

തമിഴകം എക്കാലവും ആഘോഷിക്കുന്ന ചിത്രമാണ് ബാഷ. സിനിമ തിയേറ്ററിൽ വൻ വിജയമായിരുന്നു. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്.

രജനികാന്തിന്റേതായി ഒടുവില്‍‌ വന്ന ചിത്രം വേട്ടയൻ ആണ്. ആഗോള ബോക്സ് ഓഫിസിൽ നിന്ന് 200 കോടിക്ക് മുകളിൽ നേടിയ സിനിമയിൽ അമിതാഭ് ബച്ചൻ, റാണ ദ​ഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായിരുന്നു.

Tags:    
News Summary - Baashha on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.