Posted On
date_range Updated On
date_range 'നാരദനു'മായി ആഷിഖ് അബു എത്തുന്നു, ചിത്രീകരണം തുടങ്ങി
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നാരദൻ' ചിത്രീകരണം ആരംഭിച്ചു. റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്‍റെ സ്വിച്ച് ഓൺ നിർവഹിച്ചത്. അന്ന ബെൻ ആദ്യ ക്ലാപ്പ് അടിച്ചു. ടോവിനോയ്ക്കും അന്ന ബെന്നിനുമൊപ്പം ഷറഫുദ്ദീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്‍റെ രചന. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങും നിർവഹിക്കുന്നു. സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആർട്ട്-ഗോകുൽ ദാസ്, വസ്ത്രലങ്കാരം-മാഷർ ഹംസ, മേക്കപ്പ്-റോണസ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആബിദ് അബു, വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, പി.ആർ. ഒ-ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.