ടീസറിന് പിന്നാലെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി 'അനുരാഗ'ത്തിലെ ഗാനവും

 മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗം എന്ന ചിത്രത്തിലെ 'അനുരാഗ സുന്ദരി' എന്ന ഗാനം.  ഇതിനോടകം ഒരു മില്യൺ കാഴ്ചക്കാരെ യൂട്യുബിൽ നേടിയിട്ടുണ്ട്.

നെഞ്ചിലകത്തു ലാലേട്ടൻ എന്ന ഗാനത്തിലൂടെ യൂത്തിന്റെ ഇടയിൽ ഏറെ സ്വാധീനമുറപ്പിച്ച അശ്വിൻ ജോസും96 എന്ന ചിത്രത്തിലൂടെ തിളങ്ങിയ ഗൗരി കിഷനുമാണ് ഈ ഗാന രംഗത്തിലെ അഭിനയിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് രചിച്ച്, ജോയൽ ജോയ്സ് ഈണമിട്ടതാണ് ഈ ഗാനം . യുവാക്കളെ ഏറെ ആകർഷിച്ചിരിക്കുകയാണ് ഈ ഗാനം.

പ്രണയത്തിന്റെ തികച്ചും വ്യത്യസ്ത കാഴ്ച്ചപ്പാടാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ടീസർ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി , ലെന, ജാഫർ ഇടുക്കി, മണികണ്ഠൻ പട്ടാമ്പി, ദുർഗാ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തേയും പ്രിയ നായിക ഷീലയും ചിത്രത്തിൽ അഭിന‍യിക്കുന്നുണ്ട്.

അശ്വിൻ ജോസ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - സുരേഷ് ഗോപി, എഡിറ്റിംഗ് -ലിജോ പോൾ.നിർമ്മാണ നിർവ്വഹണം - സനൂപ് ചങ്ങനാശ്ശേരി, സത്യം സിനിമാസിന്റെ ബാനറിൽ എൻ.സുധീഷും,പ്രേമചന്ദ്രൻ എം.ജി.യും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

Full View


Tags:    
News Summary - Anuragam Movie Anuraga Sundhari Movie Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.