Posted On
date_range Updated On
date_range ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴിൽ 'ഗൂഗിള്‍ കുട്ടപ്പന്‍'
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' ചിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നു. 'ഗൂഗിള്‍ കുട്ടപ്പന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ കെ.എസ്. രവി കുമാറാണ് മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യോഗി ബാബുവും ചിത്രത്തിന്‍റെ ഭാഗമാകും. ഫെബ്രുവരി 15 മുതല്‍ തെങ്കാശി, കുത്രലം എന്നിവിടങ്ങളിലായി ഷൂട്ടിങ് ആരംഭിക്കും. രവി കുമാര്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ജിബ്രാനാണ് സംഗീത സംവിധായകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.