ഞരമ്പ് മുറിഞ്ഞ് ചോര വന്നു; അപകടത്തെ കുറിച്ച് അമിതാഭ് ബച്ചൻ

നപ്രിയ ടെലിവിഷൻ പരിപാടിയായ കോൻ ബനേഗാ ക്രോർപതിയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തെ കുറിച്ച്  അമിതാഭ് ബച്ചൻ. ലോഹകഷ്ണം കൊണ്ട് കാലിലെ ഞരമ്പിന് മുറിവേൽക്കുകയായിരുന്നു. ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉടൻ തന്നെ വൈദ്യസഹായം തേടിയെന്നും നടൻ പറഞ്ഞു.

'കോൻ ബനേഗാ ക്രോർപതിയുടെ ചിത്രീകരണത്തിനിടെയാണ് ലോഹകഷ്ണം കൊണ്ട് കാലിലെ ഞരമ്പിന് മുറിവ് ഏൽക്കുന്നത്. ചോര വരാൻ തുടങ്ങി. ഉടൻ തന്നെ ഡോക്ടറിന്റെ സഹായത്തോടെ മുറിവ് തുന്നികെട്ടി. ആ അവസരത്തിൽ നടക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല. ട്രെഡ്‌മില്ലിൽ പോലും നടക്കാൻ അനുവദിച്ചില്ല.

ചില സമയങ്ങളിൽ സംതൃപ്തി. അങ്ങേയറ്റം സന്തോഷമോ ദുഃഖമോ വന്നേക്കാം. എന്നാൽ അവ ഒരിക്കലും നിലനിൽക്കില്ല. ഒന്നുകിൽ അവ നശിക്കും അല്ലെങ്കിൽ ശരീരത്തിൽ മായാത്ത അടയാളമായി അവശേഷിപ്പിക്കുന്നു. അത് ശരീരത്തിന് നാണക്കേടാണ്... അതിൽ നിന്ന് പുറത്തുകടക്കാൻ കുറച്ച് സമയമെടുക്കും, അതിനാൽ എന്നെ സഹായിക്കൂ ദൈവമേ .. !!!'- ബച്ചൻ പറഞ്ഞു.

Tags:    
News Summary - Amitabh Bachchan says he cut a vein on his leg, got stitches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.