ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രമായ പ്രൈം വീഡിയോ, മൈത്രി: ഫീമെയിൽ ഫസ്റ്റ് കളക്ടീവ് എന്നതിന്‍റെ പുതിയ സെഷൻ പുറത്തിറക്കി. മാധ്യമ, വിനോദ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ, വെല്ലുവിളികൾ, വിജയങ്ങൾ എന്നിവ ചർച്ച ചെയ്യാനും അവരുടെ കാഴ്ചപ്പാടും ഉപദേശവും പങ്കുവയ്ക്കാനും കഴിയുന്ന ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ശ്രമമാണ് ഈ കൂട്ടായ്മ. നിർമ്മാതാക്കൾ, സംവിധായകർ, സ്രഷ്‌ടാക്കൾ, പ്രതിഭകൾ, കോർപ്പറേറ്റ് നേതാക്കൾ എന്നിവരുൾപ്പെടെ ഇന്ത്യൻ വിനോദ രംഗത്തെ പ്രമുഖരായ ഒമ്പത് വനിതാ പ്രൊഫഷണലുകൾ അണിനിരക്കുന്ന ഏറ്റവും പുതിയ സെഷനിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചും സംഭാവനകൾ തിരിച്ചറിഞ്ഞും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിലൂടെയും വ്യവസായത്തിൽ സ്ത്രീ പ്രാതിനിധ്യം കൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നു.
അപർണ പുരോഹിത് ,- മൈത്രി, ഇന്ത്യ ഒറിജിനൽസ് മേധാവി, പ്രൈം വീഡിയോ; ഇന്ദു വി എസ്, രതീന പ്ലാത്തോട്ടത്തിൽ, എലാഹെ ഹിപ്‌ടൂല,പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ശ്രേയ ദേവ് ദുബെ, നേഹ പാർതി മതിയാനി എന്നിവരാണ് മൈത്രിയുടെ സ്രഷ്ടാവും ക്യൂറേറ്ററുമായ സ്മൃതി കിരൺ മോഡറേറ്റ് ചെയ്‌ത ഈ പരിപാടിയിൽ പങ്കെടുത്തത്.
കൂടുതൽ സംഭാഷണങ്ങൾക്ക് തുടക്കമിടാനും അർഥവത്തായ സഹകരണങ്ങൾ വളർത്താനും, പ്രൈം വീഡിയോ മൈത്രിയ്‌ക്കായി ഒരു സോഷ്യൽ കമ്മ്യൂണിറ്റിയും ആരംഭിച്ചു, അത് വിനോദരംഗത്തെ സ്ത്രീകൾക്ക് വിജയങ്ങൾ പങ്കിടാനും വെല്ലുവിളികൾ തടയുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും വഴിയൊരുക്കുന്നു.
"മൈത്രിയുടെ പുതിയ സെഷനിലൂടെ, വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഞങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന് വിലയിരുത്താനും മുന്നിലുള്ള വെല്ലുവിളികൾ മനസ്സിലാക്കാനും ശരിയായ പരിഹാരങ്ങൾ കണ്ടെത്താൻ സഹകരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു," പ്രൈം വീഡിയോയുടെ ഇന്ത്യയുടെ ഒറിജിനൽ മേധാവി അപർണ പുരോഹിത് പറഞ്ഞു. “ഇതുവരെ മൈത്രി: ഫീമെയിൽ ഫസ്റ്റ് കളക്ടീവ് എന്നതിന് ലഭിച്ച പ്രോത്സാഹനവും പിന്തുണയും ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഇത് ക്രമാനുഗതമായ ഒരു യാത്രയാണെങ്കിലും, ഇതിനകം ചില മാറ്റങ്ങൾ വന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. സ്രഷ്‌ടാക്കളുമായുള്ള സംഭാഷണങ്ങളിൽ 'ഞങ്ങളുടെ എഴുത്തുകാരിൽ സ്ത്രീ എഴുത്തുകാരുണ്ട്', അല്ലെങ്കിൽ 'ഞങ്ങളുടെ സ്ത്രീ കഥാപാത്രങ്ങൾക്ക് ഏജൻസി ഉണ്ട്' കൂടാതെ 'ഞങ്ങളുടെ ഉള്ളടക്കം തീർച്ചയായും ബെക്ഡെൽ ടെസ്റ്റ് വിജയിക്കും', എന്നതുപോലുള്ള കാര്യങ്ങൾ കേൾക്കാൻ കഴിയുന്നത്, എന്നെ സംബന്ധിച്ചിടത്തോളം ശരിയായ ദിശയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പാണ്. പ്രൈം വീഡിയോയിൽ, ഞങ്ങൾ ഡി.ഇ.ഐ.-യോട് വളരെ പ്രതിജ്ഞാബദ്ധരാണ്. അടുത്ത ഘട്ടമെന്ന നിലയിൽ, ഞങ്ങളുടെ എല്ലാ പ്രൊഡക്ഷനുകളിലും കുറഞ്ഞത് 30% വനിതാ എച്ച്.ഒ.ഡി.-മാർ ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”അവർ കൂട്ടിച്ചേർത്തു.
മൈത്രിയുടെ സ്രഷ്ടാവും ക്യൂറേറ്ററുമായ സ്മൃതി കിരൺ പറഞ്ഞത് ഇപ്രകാരമാണ്, “നമ്മൾ എല്ലാവരും ആഗ്രഹിച്ചതും എന്നാൽ ഇല്ലാത്തതുമായ ഇടമാണ് മൈത്രി. വിശാലവും വ്യത്യസ്‌തവുമായ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ബന്ധിപ്പിക്കുന്നതിനും ഞങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സത്യസന്ധമായ സംഭാഷണങ്ങൾ നടത്തുന്നതിനും ആ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രാതിനിധ്യത്തിൽ വലിയ മാറ്റത്തിലേക്ക് നയിക്കുന്ന അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത് സൃഷ്‌ടിച്ചത്. വലിയ മാറ്റങ്ങളിലേക്ക് നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നിന്‍റെ ആദ്യ ചുവട് ഇതാണ്.
പ്രൈം വീഡിയോ അതിന്‍റെ ഉള്ളടക്കത്തിലും പ്രൊഡക്ഷനുകളിലും അതുപോലെ തന്നെ ക്രിയേറ്റീവ് കമ്മ്യൂണിറ്റിയിലെ പങ്കാളിത്തത്തിലും വൈവിധ്യം, സമത്വം, ഉൾപ്പെടുത്തൽ (DEI) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്. മൈത്രി: ഫീമെയിൽ ഫസ്റ്റ് കളക്ടീവ് എന്നതിനൊപ്പം വിനോദ വ്യവസായത്തിൽ സ്ത്രീകൾ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് അവബോധം വളർത്താൻ പ്രൈം വീഡിയോ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.