തമിഴ് സീരീസായ 'സുഴൽ - ദി വോർടെക്സ്'-ന്റെ ഗ്ലോബൽ പ്രീമിയർ പ്രഖ്യാപിച്ച് പ്രൈം വീഡിയോ

അബുദാബിയിലെ യാസ് ഐലൻഡിൽ നടന്നുകൊണ്ടിരിക്കുന്ന, താരനിബിഡമായ 2022-ലെ ഐ.ഐ.എഫ്.എ. വാരാന്ത്യത്തിൽ, തമിഴിലെ ആദ്യത്തെ ഒറിജിനൽ സീരീസായ സുഴൽ - ദി വോർട്ടക്സ്-ന്റെ ആഗോള പ്രീമിയർ പ്രഖ്യാപിച്ച് പ്രൈം വീഡിയോ ഇന്ന്.

മാവെറിക് ജോഡികളായ പുഷ്‌കറും ഗായത്രിയും ചേർന്ന് എഴുതിയ സുഴൽ - ദി വോർട്ടക്സ് എന്ന അന്വേഷണാത്മക സീരീസ് സംവിധാനം ചെയ്‌തിരിക്കുന്നത് ബ്രമ്മ, അനുചരൺ. എം എന്നിവർ ആണ്.

കൂടാതെ പ്രധാന വേഷങ്ങളിൽ കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി, എന്നിവരുൾപ്പെടെയുള്ള മികച്ച അഭിനേതാക്കളുടെ ഒരു നിര തന്നെ രാധാകൃഷ്ണൻ പാർത്ഥിബനോടൊപ്പം ഇതിൽ ഉണ്ട്. 8 എപ്പിസോഡുകളുള്ള ക്രൈം ത്രില്ലർ, ദക്ഷിണേന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ നാശം വിതച്ച്, കാണാതായ ഒരു പെൺകുട്ടിയുടെ അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ്.

Full View

പ്രൈം വീഡിയോയുടെ ആദ്യ പ്രദർശനത്തിൽ, ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ഒന്നിലധികം ഇന്ത്യൻ ഭാഷകളിലും ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും സുഴൽ - ദി വോർട്ടക്സ് റിലീസ് ചെയ്യും. ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ് തുടങ്ങി നിരവധി വിദേശ ഭാഷകളിൽ ഈ സീരീസ് സബ്‌ടൈറ്റിലുകളോടെ ലഭ്യമാകും. ജൂൺ 17 മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ ഉള്ള പ്രൈം അംഗങ്ങൾക്ക് സുഴൽ - ദി വോർട്ടക്സ് കാണാൻ കഴിയും.

ഐ.ഐ.എഫ്.എ. വാരാന്ത്യത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനൽസ് മേധാവി അപർണ പുരോഹിത്, സ്രഷ്‌ടാക്കൾ, പുഷ്‌കർ, ഗായത്രി, സംവിധായകരായ ബ്രമ്മ, അനുചരൺ.എം, പ്രധാന വേഷങ്ങളിൽ എത്തുന്ന കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി എന്നിവർ ചേർന്നാണ് പരമ്പരയുടെ വേൾഡ് വൈഡ് പ്രീമിയർ പ്രഖ്യാപിച്ചത്. ഷോയുടെ കൗതുകകരമായ ഉള്ളടക്കത്തെപ്പറ്റി പ്രേക്ഷകർക്ക് ഒരു അറിവ് നൽകാൻ, ഐ.ഐ.എഫ്.എ റോക്ക്സ് ഇവന്റിൽ പ്രധാന അഭിനേതാക്കൾ ഗംഭീരമായ പ്രകടനം നടത്തി

Tags:    
News Summary - Amazon Prime Video India Reveals Tamil Original Suzhal The Vortex at IIFA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.