അമലാ പോൾ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലർ പുറത്ത്. പൃഥ്വിരാജാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ട്രെയിലർ റിലീസ് ചെയ്തത്.ഒരു ഇടവേളക്ക് ശേഷം അമലാ പോൾ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്.
ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അമല പോളിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ദേവിക.
നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേകാണ്. ഡിസംബർ രണ്ടാം തീയതിയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ടീച്ചറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.