റെക്കോര്‍ഡ് നേട്ടവുമായി അല്ലു അര്‍ജുന്‍, ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സ്; ആദ്യ സൗത്ത് ഇന്ത്യന്‍ താരം

മകര സംക്രാന്തി ദിനം സൗത്ത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രത്യേകതയുള്ള ദിവസമാണ്. ആഘോഷങ്ങള്‍ക്കും ആരാധനകള്‍ക്കും മാറ്റി വെയ്ക്കുന്ന ദിനം. ഈ മകരസംക്രാന്തി ദിനത്തില്‍ സ്വപ്‌ന തുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള സൗത്ത് ഇന്ത്യന്‍ താരമായിരിക്കുകയാണ് അല്ലു.

15 മില്ല്യണ്‍ ഫോളോവേഴ്‌സാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അര്‍ജുന്‍. പുഷ്പയിലുടെ റെക്കോര്‍ഡ് വിജയമാണ് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയത്. ഉത്തരേന്ത്യയിലും ബോക്‌സോഫീസിലെ അല്ലു മാജിക് തുടരുകയാണ്. 80 കോടി രൂപയ്ക്കടുത്താണ് ഹിന്ദി പുഷ്പയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ആമസോണില്‍ റിലീസ് ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആരാധകരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

പുഷ്പയിലൂടെ ഉത്തരേന്ത്യയിലെയും മോസ്റ്റ് വാണ്ടഡ് സ്റ്റാര്‍ ഹീറോ ആയി അല്ലു മാറിയിരിക്കുകയാണ്. സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്. 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. രാം ചരണ്‍ (5), ജൂനിയര്‍ എന്‍.ടി.ആര്‍ (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം.

ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രമായിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്പൈഡര്‍മാന്‍ നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

Tags:    
News Summary - Allu Arjun with a record 15 million followers on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.