'ഹാർട്ട് ഓഫ് സ്റ്റോണി'ലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആലിയ ഭട്ട്
ബോളിവുഡ് നടി ആലിയ ഭട്ടിന് ഇപ്പോൾ നല്ലകാലമാണ്. അടുത്തിടെ റിലീസായ ഗംഗുബായ് കത്തിയവാഡി എന്ന ചിത്രം ബോക്സ് ഓഫിസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. മാത്രമല്ല, ഏറെ നിരൂപക പ്രശംസയും പിടിച്ചുപറ്റാൻ ചിത്രത്തിനായി.
ഇതിനിടെയാണ് മറ്റൊരു ഗംഭീര വാർത്ത കൂടി വരുന്നത്. കുറഞ്ഞ സമയം കൊണ്ട് ബോളിവുഡ് കീഴടക്കിയ ആലിയ ഹോളിവുഡിലേക്ക് ചേക്കേറുകയാണ്. ഹാർട്ട് ഓഫ് സ്റ്റോൺ എന്നാണ് സിനിമയുടെ പേര്. മാത്രമല്ല, പ്രശസ്ത ഹോളിവുഡ് നടിയ ഗൽ ഗദോത്, നടൻ ജെയ്മി ഡോർമൻ എന്നിവരോടൊപ്പമാണ് ആലിയ ചിത്രത്തിൽ വേഷമിടുന്നത്.
അന്താരാഷ്ട്ര ത്രില്ലർ മൂവി സംവിധാനം ചെയ്യുന്നത് ടോം ഹാർപർ ആണ്. നെറ്റ്ഫ്ലിക്സും സ്കൈഡാൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഒഫിഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നെറ്റ്ഫ്ലിക്സ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ഹാർട്ട് ഓഫ് സ്റ്റോണിൽ അഭിനയിക്കുന്നു എന്ന വാർത്ത ഗൽ ഗതോത്തും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.