ഖാലിദ് റഹ്മാന്‍റെ പഞ്ചാര പഞ്ച് ; 50 കോടി കടന്ന് 'ആലപ്പുഴ ജിംഖാന'

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകയാണ്. ഏപ്രിൽ 10 ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 56 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്നും 37 കോടി വാരിക്കൂട്ടിയ ചിത്രം 19 കോടി രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും നേടിയത്.

പ്രേലുവിന്‍റെ വിജയത്തിന് ശേഷം ഒരിക്കല്‍ക്കൂടി നസ്‍ലെന്‍ ചിത്രം മികച്ച വിജയം നേടുകയാണ്. ഖാലിദ് റഹ്മാൻ തല്ലുമാലക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായതിനാൽ തന്നെ വമ്പൻ ഹൈപ്പിലാണ് ആലപ്പുഴ ജിംഖാന തിയേറ്ററിലെത്തിയത്. യൂത്തിന് വേണ്ടി തന്നെ ഒരുക്കിയ ചിത്രമാണ് ജിംഖാനയും.

നസ്ലനെ കൂടാതെ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. 


Tags:    
News Summary - Alappuzha Gymkhana' rakes in Rs 50 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.