അജിത്തിന്‍റെ 'വിടാമുയർച്ചി' ഒ.ടി.ടിയിലേക്ക്; എവിടെ കാണാം

അജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചി ഒ.ടി.ടിയിലേക്ക്. നെറ്റ്ഫ്ളകിസിലൂടെയാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുക. ചിത്രത്തിന്റെ സ്‍ട്രീമിങ് മാര്‍ച്ച് മൂന്നിന് തുടങ്ങും.

ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് 22 കോടി രൂപയാണ് ഓപ്പണിങ്ങായി ചിത്രം നേടിയത്. സാക്നിൽക്ക് റിപ്പോർട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ കളക്ഷൻ. 0.5 കോടി രൂപ തെലുങ്കിൽ നിന്നും ചിത്രം ആദ്യദിനം സമാഹരിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടുന്ന തമിഴ് ചിത്രമായിരിക്കുകയാണ് വിടാമുയർച്ചി. അതേസമയം അജിത്തിന്റെ തുനിവ് ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ മറികടക്കൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. 2023 ൽ പുറത്തിറങ്ങിയ തുനിവ് 24.4 കോടിയാണ് ആദ്യദിനം നേടിയത്.

2011 ൽ പുറത്തിറങ്ങിയ 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- തൃഷ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് വിടാമുയർച്ചി. ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായ ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

Tags:    
News Summary - Ajith's 'Vitamuirchi' to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.