അജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "വിടാമുയർചി" റിലീസിന് ഒരുങ്ങുകയാണ്. 200 കോടി ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. ചിത്രത്തിനായി അജിത് 105 കോടിയോളം രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ആദ്യമായാണ് അജിത് 100 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നത്. വരാനിരിക്കുന്ന ചിത്രമായ "ഗുഡ് ബാഡ് അഗ്ലി" ക്ക് വേണ്ടി 165 കോടി പ്രതിഫലമായി അജിത് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടുകൂടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന റോളിലേക്കെത്തിയിരിക്കുകയാണ് അജിത്. ഡിസംബർ 31 ന് റിലീസ് പ്രഖ്യാപിച്ച സിനിമ പിന്നീട് പൊങ്കൽ അവധിയിലേക്ക് മാറ്റുകുയായിരുന്നു.
ആഗോളതലത്തിൽ ഒരുപാട് സ്ക്രീനുകളിലായി വമ്പൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. പ്രീ ബുക്കിംഗ് ആരംഭിച്ച സിനിമക്ക് കേരളത്തിൽ പുലർച്ചെ ഷോ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അതെസമയം തമിഴ്നാട്ടിൽ രാവിലെ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക. പ്രീ ബുക്കിങ്ങിൽ മാത്രം 90ൽ അധികം തിയേറ്ററിൽ നിന്നും ഇതുവരെ 1.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും വിടാമുയർച്ചിക്കുണ്ട്. ഇവരെ കൂടാതെ ബോളിവുഡ് താരം സഞ്ജയ് ദത്ത്, അർജുൻ ദാസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദ്രൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ഓം പ്രകാശാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. "വേതാളം" എന്ന സിനിമക്ക് ശേഷം അജിത്തും അനിരുദ്ധും ഒന്നിക്കുന്ന സിനിമകൂടിയാണ് വിടാമുയർചി. ആക്ഷൻ അഡ്വഞ്ചർ ഴേണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വേണ്ടി സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.