അനിൽ ദേവ്​ഗൺ

അജയ്​ ദേവ്​ഗണി​െൻറ സഹോദരൻ അനിൽ ദേവ്​ഗൺ അന്തരിച്ചു

മുംബൈ: ബോളിവുഡ്​ സൂപ്പർ താരം അജയ്​ ദേവ്​ഗണി​െൻറ സഹോദരനും സംവിധായകനുമായ അനിൽ ദേവ്​ഗൺ നിര്യാതനായി. 51 വയസ്സായിരുന്നു. സഹോദര​െൻറ അകാലവിയോഗം അജയ്​ ദേവ്​ഗൺ ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​. അജയ്​ അഭിനയിച്ച രാജു ചാച്ച, ബ്ലാക്​മെയിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്​തത്​ അനിലാണ്​. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.


'സഹോദരൻ അനിൽ ദേവ്​ഗനെ കഴിഞ്ഞ രാത്രി എനിക്ക്​ നഷ്​ടമായിരിക്കുന്നു. അവ​െൻറ അകാലവിയോഗത്തിൽ ഞങ്ങളുടെ കുടുംബം തകർന്നിരിക്കുകയാണ്​. ആ സാന്നിധ്യം ഇനി എനിക്കൊപ്പമുണ്ടാവില്ലെന്നത്​ ഉൾക്കൊള്ളാനാവുന്നില്ല. അവ​െൻറ ആത്​മാവിനുവേണ്ടി പ്രാർഥിക്കുന്നു. മഹാമാരിയെ തുടർന്ന്​ പ്രാർഥനാ സദസ്സ്​ നടത്തുന്നതല്ല' -അജയ്​ ദേവ്​ഗൺ ട്വിറ്ററിൽ കുറിച്ചു.  

1996ൽ സണ്ണി ഡിയോളും സൽമാൻ ഖാനും നായകന്മാരായ ജീത്​ എന്ന സിനിമയുടെ സഹസംവിധായകനായാണ്​ അനിൽ ​ദേവ്​ഗൺ ബോളിവുഡിലെത്തുന്നത്​. പിന്നീട്​ അജയ്​ ദേവ്​ഗൺ അഭിനയിച്ച ജാൻ, ഇതിഹാസ്​, പ്യാർ തോ ഹോനാ ഹി താ, ഹിന്ദുസ്​ഥാൻ കീ കസം എന്നീ സിനിമകളുടെയും സഹസംവിധായകനായി. തുടർന്നാണ്​ സ്വതന്ത്ര സംവിധായകനായത്​.

സഹോദരനെ നായകനാക്കി രാജു ചാച്ചയും ബ്ലാക്​മെയിലും സംവിധാനം ചെയ്​ത ശേഷം അധ്യയാൻ സുമനെ കേ​ന്ദ്ര കഥാപാത്രമാക്കി ഹാൽ-യേ-ദിൽ സംവിധാനം ചെയ്​തു. 2012ൽ അജയ്​ നായകനായ സൺ ഓഫ്​ സർദാർ സിനിമയുടെ ക്രിയേറ്റീവ്​ ഡയറക്​ടറായ ശേഷം ബോളിവുഡിൽ അനിലി​െൻറ സാന്നിധ്യം ഉണ്ടായിരുന്നില്ല.

Tags:    
News Summary - Ajay Devgn’s brother Anil Devgan dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.