ഐശ്വര്യ റായി ബച്ചന്റെ മടങ്ങി വരവ് പൊന്നിയിൻ സെൽവന് ഗുണം ചെയ്തോ; ആദ്യദിന കളക്ഷൻ

പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രം സോഷ്യൽ മീഡിയയിലും സിനിമാകോളങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് മണിരത്നം ബിഗ് സ്ക്രീനിൽ എത്തുന്നത്. സംവിധായകന്റെ തിരികെ വരവ് വെറുതെയായിട്ടില്ലെന്നാണ് ഇപ്പോൾ  പുറത്ത്  വരുന്ന റിപ്പോർട്ടുകൾ.

തമിഴിനെ കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ , എന്നി ഭാഷകളിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് ചിത്രമായ പൊന്നിയിൻ സെൽവന് ആദ്യദിനം ഹിന്ദിയിൽ നിന്ന് മാത്രം 1.5 കോടിയാണ് ലഭിച്ചത്. ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം തമിഴിൽ നിന്ന് 25.86 കോടി രൂപയാണ് ചിത്രം ആദ്യദിനം സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷത്തെ തമിഴിലെ മൂന്നാമത്തെ ഏറ്റവും വലിയ ഓപ്പണിങാണിത്. കൂടാതെ കമൽഹാസന്റ സൂപ്പർ ഹിറ്റ് ചിത്രമായ വിക്രമിന്റെ ആദ്യദിന കളക്ഷൻ പൊന്നിയിൻ സെൽവൻ തകർത്തിട്ടുണ്ട്. വിക്രം 20.61 കോടി രൂപയായിരുന്നു  നേടിയത്.

മലയാളത്തിലും മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. 2.5 കോടിയാണ് ആദ്യദിനം നേടിയത്. അന്യഭാഷ ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണിത്. 

PS1 ഇതിനകം തന്നെ യുഎസിൽ $2 മില്യൺ കളക്ഷൻ പിന്നിട്ടതായി ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തു. യുഎസിൽ PS 1 രണ്ട് ദിവസം കൊണ്ട് 1 മില്യൺ ഡോളർ നേടിയിട്ടുണ്ട്. യുഎസിൽ മികച്ച കളക്ഷൻ നേടുന്ന ആദ്യത്തെ തമിഴ് ചിത്രമാണിത്.

കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്ന് നിർമിച്ച ചിത്രത്തിൽ വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്. നീണ്ട ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ തമിഴിൽ  അഭിനയിക്കുന്ന ചിത്രമാണിത്.

Tags:    
News Summary - Aishwarya Rai-Vikram's film breaks worldwide records; Ponniyin Selvan I First Day Box Office Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.