സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. സംവിധായകൻ മണിരത്നത്തിന്റെ സ്വപ്ന ചിത്രം സെപ്റ്റംബർ 30 നാണ് തിയറ്ററുകളിൽ എത്തുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്.
ചിത്രം റിലീസിനൊരുങ്ങുമ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ഇടംപിടിക്കുന്നത് ഐശ്വര്യ റായിയുടേയും തൃഷയുടേയും ഒരു സെൽഫിയാണ്. നടി തൃഷ കൃഷ്ണയാണ് ട്വിറ്ററിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആഷ് എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഐശ്വര്യയാണ് ചിത്രം പകർത്തിയത്.
ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഒറ്റ ഫ്രെയിമിൽ രണ്ട് സുന്ദരികൾ, ഇരുവരും ഒന്നിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുന്നു... തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്
500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ റായി ബച്ചൻ, തൃഷ എന്നിവരെ കൂടാതെ വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.