നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയാവുന്നു.ആദിത്യയാണ് വരൻ. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ നടന്ന വിവാഹനിശ്ചയത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
മെക്കാനിക്കൽ എഞ്ചിനിയറായ ഉത്തര ആശ ശരത്തിനൊപ്പം നൃത്തവേദികളിൽ സജീവമാണ്. 2021 ലെ മിസ് കേരള റണ്ണർ അപ്പായിരുന്നു . അമ്മയുടെ പാതപിന്തുടർന്ന് സിനിമയിലും ചുവടു ഉറപ്പിച്ചിട്ടുണ്ട്. മനോജ് ഖന്ന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ സിനിമാ പ്രവേശനം. ഈ ചിത്രത്തിൽ ആശ ശരത്തുമുണ്ട്. കീർത്തനയാണ് ഉത്തരയുടെ സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.