സിനിമയുടെ ജയപരാജയങ്ങള്‍ മാനസികമായി സ്വാധീനിക്കാറുണ്ട്; കാരണം പറഞ്ഞ് വിക്രം...

കൊച്ചി: വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിനാണ് തനിക്ക് താത്പര്യമെന്ന് നടന്‍ വിക്രം. പുതിയ ചിത്രമായ കോബ്രയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികള്‍ നേരിടാറുണ്ട്. സിനിമയുടെ ജയപരാജയങ്ങള്‍ മാനസികമായി സ്വാധീനിക്കാറുണ്ട്. സമ്മര്‍ദ്ദം ഏറെ അനുഭവിച്ച് പരിശ്രമിച്ച് തിയറ്ററുകളിലെത്തിക്കുന്ന സിനിമ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാതെ പോയാല്‍ അത് ബുദ്ധിമുട്ടാണ്ടുക്കുമെന്നും വിക്രം പറഞ്ഞു.

ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന മലയാള താരങ്ങളായ റോഷന്‍ മാത്യുവിനും മിയക്കും പുറമേ മൃണാലിനി രവി, മീനാക്ഷി ഗോവിന്ദരാജന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്നാണ്   തിയറ്ററുകളിൽ എത്തിക്കുന്നത്. ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മതിരയാണ് കേരളത്തിൽ അവതരിപ്പിക്കുന്നത്,

എ.ആർ. റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം  ഇതിനോടകം തന്നെ  ഹിറ്റ്  ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.  കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആഗസ്റ്റ് 31 നാണ്  ചിത്രം തിയറ്ററുകളിൽ എത്തുന്നത്.


Tags:    
News Summary - Actor Vikram Opens Up About How he Feel His Movie Flops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.