Posted On
date_range Updated On
date_range സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യക്ക് പരിക്ക്
ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യക്ക് പരിക്കേറ്റു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'സൂര്യ 44' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
തലക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് നിർമാതാവ് രാജശേഖർ പാണ്ഡ്യൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചത്. താരത്തിന് പരിക്കേറ്റതിനെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകായണ്.
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേൽക്കുന്നത്. ഊട്ടിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ താരം സുഖം പ്രാപിച്ച് വരികയാണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.