Posted On
date_range Updated On
date_range സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടു; ഒരാള്‍ക്ക് പരിക്ക്
കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. കാലിന് സാരമായ പരിക്കേറ്റ ഇയാളെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ് അർധരാത്രി എറണാകുളം പാലാരിവട്ടത്തുവെച്ചാണ് അപകടം സംഭവിക്കുന്നത്. സുരാജ് സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ സുരാജിന് കാര്യമായ പരിക്കുകളില്ല. നടൻ ആശുപത്രിയിൽ എത്തിയിരുന്നു. അപകടത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.