തന്റെ പുതിയ ചിത്രമായ 'റോക്കട്രി: ദി നമ്പി എഫക്റ്റ്' വിജയകരമായി പ്രദർശനം തുടരുന്നതിനിടെ മറ്റൊരു സന്തോഷവാർത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ആർ. മാധവൻ.
48ാംമത് ദേശീയ ജൂനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മാധവന്റെ മകൻ വേദാന്ത്. മകന്റെ പുതിയ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടൻ എത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് മകന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. വേദാന്തിന് അഭിനന്ദനവുമായി സിനിമ ലോകവും എത്തിയിട്ടുണ്ട്.
1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത് 2017-ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് തകർത്തിരിക്കുന്നത്. 16:21:98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷ് രണ്ടാമതെത്തിയപ്പോള്‍ 16:34:06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബംഗാളിന്റെ ശുഭോജീത് ഗുപ്ത വെങ്കലം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.