നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു; വരൻ നടൻ ഫഹീം സഫര്‍

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരന്‍. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍  നടന്ന  വിവാഹ നിശ്ചയ ചടങ്ങിൽ  അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്- നൂറിന്‍ ഷെരിഫ്  നിശ്ചയ ചിത്രം പങ്കുവെച്ച്  കൊണ്ട്കുറിച്ചു.

ഒമർ ലുലുവിന്റെ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഒമർ ലുലുവിന്റെ തന്നെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചു.‘സാന്താക്രൂസ്’, ‘വെള്ളേപ്പം’, ‘ബര്‍മൂഡ’ തുടങ്ങിയവയാണ് നടിയുടെ മറ്റു ചിത്രങ്ങള്‍. ‘ജൂണ്‍’, ‘മാലിക്’, ‘ഗാങ്സ് ഓഫ് 18’, ‘മധുരം’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധിക്കപ്പെടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഫഹീം.

വിവാഹ നിശ്ചയത്തിന് താരങ്ങളായ അഹാന കൃഷ്ണ, രജിഷ വിജയൻ എന്നിവർ പങ്കെടുത്തിരുന്നു.

Tags:    
News Summary - Actor Noorin Sherif Getting Engaged to Actor fahim safar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.