നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസിൽ ആദ്യമായി നടൻ ദുൽഖർ സൽമാൻ

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ലെ ഫസ്റ്റ് ലുക്ക് പുറത്ത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ദുല്‍ഖര്‍ തന്റെ പുതിയ പ്രൊജക്ടിന്റെ വിവരങ്ങള്‍ പങ്കുവച്ചത്. രാജ് ആന്റ് ഡി.കെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡി.കെ എന്നിവരാണ് സീരീസിന്റെ സംവിധായകര്‍. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

'നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് യാത്ര ചെയ്യാൻ തയ്യാറായിക്കൊള്ളൂ. ഗണ്‍സ് ആൻഡ് ഗുലാബ്സില്‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ് ആൻഡ് ഡി.കെ എന്നിവര്‍ക്കൊപ്പമുള്ള എന്റെ ആദ്യ കൂട്ടുകെട്ട്. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും എനിക്കൊപ്പം ഈ ആവേശം നിറഞ്ഞ യാത്രയില്‍ ചേരുന്നു.


ഡി ടു ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ് ആൻഡ് ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഉടന്‍ നെറ്റ്ഫ്ളിക്സില്‍ വരുന്നു' - ദുല്‍ഖര്‍ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Actor Dulquer Salman for the first time in Netflix's web series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.