ബസ് യാത്രക്കിടെ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ! ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല

സ് യാത്രക്കിടെ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായി റിയാലിറ്റി ഷോ താരവും പ്രശസ്ത യുട്യൂബറുമായ അഭിഷേക് മൽഹാൻ. തന്റെ സഹോദരിയുടെ യൂട്യൂബ് ചാനലിലൂടൊണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായിട്ടാണ് ഇത്രയധികം പണം കൈയിൽ സൂക്ഷിച്ചതെന്നും ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അഭിഷേക് വിഡിയോയിൽ പറഞ്ഞു.

ഇതാദ്യമായിട്ടാണ് ഇത്രയും അധികം പണം കൈയിൽ കരുതുന്നത്. എന്റെ പക്കൽ 1.5 ലക്ഷം രൂപയുണ്ടായിരുന്നു. കുറച്ച് ഇടപാടുകൾ തീർക്കാനാണ് പണം കൈയിൽ സൂക്ഷിച്ചത്. ഇപ്പോൾ എന്റെ ബാഗിൽ പണമില്ല. ശൂന്യമാണ്- ഒഴിഞ്ഞ ബാഗ് കാണിച്ചുകൊണ്ട് അഭിഷേക് പറഞ്ഞു.

നേരത്തെ തന്നെ എന്റെ പിതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ ശ്രദ്ധവേണമെന്ന്, എന്നിട്ടും പണം നഷ്ടപ്പെട്ടു. ഇത്തരമൊരു സാഹചര്യം എനിക്ക് നേരിടേണ്ടിവരുമെന്ന് കരുതിയില്ല. ഇപ്പോൾ കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കുകയാണ് - സംഭവം പങ്കുവെച്ചുകൊണ്ട് അഭിഷേക് പറഞ്ഞു.

അഭിഷേക് മല്‍ഹാന്‍ അറിയപ്പെടുന്നൊരു യൂട്യൂബറാണ്. ഫുക്രാ ഇന്‍സാന്‍ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്. യൂട്യൂബില്‍ 7 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 4.2 മില്യണ്‍ ഫോളോവേഴ്‌സും അഭിഷേകിനുണ്ട്. 

Tags:    
News Summary - Abhishek Malhan loses Rs 1.5 lakh while traveling to Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.