മുന്നിൽ ആവേശം, തൊട്ടുപിന്നിൽ വർഷങ്ങൾക്ക് ശേഷം, ഏഴ് ദിവസം കൊണ്ട് നേടിയത്...

 തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷവും ഫഹദിന്റെ ആവേശവും. രണ്ട് ചിത്രങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങൾ തുടങ്ങിവെച്ച ട്രെന്റിനൊപ്പാമണ് വർഷങ്ങക്ക് ശേഷവും ആവേശവും തിയറ്ററുകളിൽ കുതിക്കുന്നത്

ഏപ്രിൽ 11 ന്  റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളും ആഗോളതലത്തിൽ 50 കോടി നേടിയിട്ടുണ്ട്. ഏഴ് ദിവസംകൊണ്ടാണ് വർഷങ്ങൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. സിനിമയുടെ അണിയറപ്രവർത്തകരാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഫഹദ് ഫാസിൽ ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ 60 കോടിയാണ്. എന്നാല്‍ ഈ സിനിമകള്‍ക്കൊപ്പം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷി’ന് തിയറ്ററുകളിൽ ശേഭിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് കോടിക്ക് അടുത്ത് മാത്രമാണ് ജയ് ഗണേഷിന്റെ കളക്ഷന്‍.

രോമഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് നായകനായെത്തിയ ചിത്രത്തിൽ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിച്ചിരിക്കുന്നത്.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വേണു, മുരളി എന്ന രണ്ട് ആത്മാർഥ സുഹൃത്തുക്കളുടെ സൗഹൃദവും സിനിമ സ്വപ്നങ്ങളുമാണ് ചിത്രം. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - Aavesham Vs Varshangalkku Shesham Box Office Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.