കാസർകോട്: കാസർകോടിനൊരിടം സംഘടിപ്പിക്കുന്ന മൂന്നാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രമേള (കെ.ഐ.എഫ്.എഫ്) ക്ലാപ്ഔട്ട് ഫ്രയിംസ് 20 ഡിസംബർ 30, 31 തീയതികളിലായി വിദ്യാനഗറിൽ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ചലച്ചിത്രമേളയിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ നേരിട്ടും ഓൺലൈനായും പങ്കെടുക്കും. 30ന് രാവിലെ 10ന് സംവിധായകരായ റഹ്മാൻ ബ്രദേഴ്സ് മേള ഉദ്ഘാടനം ചെയ്യും. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വാസന്തിയാണ് ഉദ്ഘാടന ചിത്രം.
അന്തരിച്ച പ്രമുഖ സംവിധായകൻ കിം കി ഡുക്കിനുള്ള ആദരസൂചകമായി അദ്ദേഹത്തിെൻറ ചിത്രം 'സ്പ്രിങ്, സമ്മർ, ഫാൾ, വിൻറർ ആൻഡ് സ്പ്രിങ്' പ്രദർശിപ്പിക്കും. ഫുട്ബാൾ ഇതിഹാസം മറഡോണക്ക് ആദരമർപ്പിക്കുന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും. സംവിധായകരായ സംഗീത് ശിവൻ, ജിയോ ബേബി, വിനു കോളിച്ചാൽ, ശരീഫ് ഈസ, ലീല സന്തോഷ്, ടോം ഇമ്മട്ടി, ചലച്ചിത്ര താരം മാല പാർവതി, സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ്, ഗാന രചയിതാവ് അജീഷ് ദാസൻ, നിരൂപകൻ മനീഷ് നാരായണൻ, എഴുത്തുകാരൻ പി.വി. ഷാജി കുമാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. മികച്ച ചിത്രങ്ങൾ 31നു വൈകീട്ട് പ്രദർശിപ്പിക്കും. തുടർന്ന് തെരഞ്ഞെടുത്ത വിവിധ കാറ്റഗറികൾക്കുള്ള അവാർഡ് കാസർകോട് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു സമ്മാനിക്കും. ഫോൺ: 9400432357.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.