ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം കൂലി സിനിമയെ പറ്റി സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സമൂഹമാധ്യമത്തിലെ ഇത്തരം അഭിപ്രായങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് താരം പറഞ്ഞത്.
വമ്പൻ താരനിരയാൽ സമ്പന്നമായ ലോകേഷ് ചിത്രം കൂലി തിയേറ്ററുകളിൽ പ്രതീക്ഷിച്ച സ്വീകാര്യത നേടിയില്ല എന്നുമാത്രമല്ല, വലിയ വിമർശനങ്ങളാണ് നേരിട്ടത്. കൂലി സിനിമ വന്നപ്പോൾ ജെൻസികളടക്കം സോഷ്യൽ മീഡിയയിൽ പറഞ്ഞത് സിനിമ അത്ര നന്നായിട്ടില്ല എന്നാണ്. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും കൂലി സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളായിരുന്നു. സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നതല്ല, മറിച്ച് ആ അഭിപ്രായത്തിൽ എനിക്ക് വിയോജിപ്പുണ്ടായിരുന്നു- ആർ അശ്വിൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സിനിമയെ കുറിച്ച് ഉയർന്നു വരുന്ന വിമർശനങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ജെൻസികൾ പൊതുവിൽ സിനിമയെ വിലയിരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നതു പോലും സെക്കന്‍ററിയാണ്. ഒ.ടി.ടിയിൽ ഒറ്റയിരിപ്പിനാണ് ഞാൻ സിനിമ കണ്ട് തീർത്തത്. ഒ.ടി.ടിയിൽ സിനിമ കാണുന്നതിന്‍റെ മാനദണ്ഡം അതാണെന്നും അശ്വിൻ പറഞ്ഞു. ഓൺലൈൻ അഭിപ്രായങ്ങൾ തന്നെ സ്വാദീനിക്കുന്നുണ്ടോ എന്ന് സ്വയം ചിന്തിച്ചു പോയതായും അശ്വിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.