സിനിമ പ്രദർശനയോഗ്യമാണോ എന്നു നോക്കി സർട്ടിഫിക്കറ്റ് നൽകേണ്ട ജോലിയുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി), എവിടെ മുറിച്ചുനീക്കാം എന്നു നോക്കിനിൽക്കുന്ന സ്ഥാപനമായി മാറിയെന്ന് പ്രശസ്ത സംവിധായകൻ സിബി മലയിൽ. ഇത് സെൻസർ ബോർഡ് അല്ലെന്നും ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ആണെന്നത് ഓർക്കണമെന്നും, ‘ഹാൽ’ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ച സി.ബി.എഫ്.സിയുടെ നടപടി ചൂണ്ടിക്കാട്ടി സിബി മലയിൽ തുറന്നടിച്ചു.
ഏതൊക്കെ വാക്കുകൾ സിനിമയിൽ ഉപയോഗിക്കാം, ഉപയോഗിക്കരുത് എന്നതു സംബന്ധിച്ച് ഒരു നിർദേശവും നിലവിലില്ല. സർട്ടിഫിക്കേഷൻ ബോർഡിൽ ഇരിക്കുന്നവരുടെ അമിതമായ യജമാനഭക്തിയാകും ഇത്തരം നീക്കങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് റിലീസ് ചെയ്യാനിരുന്ന, ഷെയ്ൻ നിഗം നായകനായ ‘ഹാലി’ലെ ചില സംഭാഷണ ഭാഗങ്ങളും ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും അടക്കം 15 ഭാഗങ്ങൾ നീക്കിയാൽ ‘എ’ സർട്ടിഫിക്കറ്റ് നൽകുമെന്നാണ് ബോർഡ് ചിത്രത്തിന്റെ പ്രവർത്തകരോട് പറഞ്ഞത്. സംഘം കാവലുണ്ട്, ധ്വജപ്രണാമം എന്നീ വാക്കുകളും സുൽത്താൻ ബത്തേരിക്കുപകരം ഗണപതിവട്ടം എന്ന് പറഞ്ഞതുമടക്കമാണ് നീക്കാൻ ആവശ്യപ്പെട്ടത്. ഇതിനെതിരെ നിർമാതാക്കൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.