നടി ശ്രീദേവിയുടെ പേരിൽ മകൾ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നുണ്ട്, പ്രായം പോലും പരിഗണിക്കുന്നില്ല- നടൻ ദീപക്

ശ്രീദേവിയെ പോലെ തന്നെ മകൾ ജാൻവി കപൂറും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ബോളിവുഡ് പ്രവേശനമായിരുന്നു താരപുത്രിയുടേത്. എന്നാൽ നിരവധി സമ്മർദ്ദങ്ങളും താരതമ്യങ്ങളും ജാൻവിക്ക് നേരിടേണ്ടി വരുന്നുണ്ട്. പലരും ശ്രീദേവിയുമായിട്ടാണ് മകളെ താരതമ്യം ചെയ്യുന്നത്.

ഇപ്പോഴിതാ അമ്മയുടെ പേരിൽ ജാൻവിക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ ദീപക് ഡോബ്രിയാൽ. ജാൻവി കപൂറിന്റെ ഏറ്റവും പുതിയ ചിത്രമാ‍യ ഗുഡ്‌ലക്ക് ജെറിയിൽ ദീപക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താരപുത്രിയ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ശ്രീദേവിയുടെ മകളായതിൽ ജാൻവിക്ക് വളരെയധികം സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ട്. അവർ വളരെ ചെറുപ്പമാണ്. എന്നിട്ടും വെറുതെ വിടുന്നില്ല. പ്രേക്ഷകർ ജാൻവിയുടെ പ്രകടനത്തെ വിലയിരുത്തുന്നതിന് പകരം ശ്രീദേവിയുമായി താരതമ്യം ചെയ്യുകയാണ്- ദീപക് ഡോബ്രിയാൽ ന്യൂസ്18ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നയൻതാരയുടെ ഹിറ്റ് ചിത്രമായ 'കൊലമാവ് കോകില'യുടെ ഹിന്ദി റീമേക്കാണ് 'ഗുഡ് ലക്ക് ജെറി'. ഒരു ബ്ലാക്ക് കോമഡി ക്രൈം ഫിലിമായിട്ടാണ് 'ഗുഡ് ലക്ക് ജെറി' എത്തിയത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം സ്‍ട്രീം ചെയ്യുന്നത്. വസിഷ്‍ഠ്, നീരജ് സൂദ്, നിഷാന്ത് സിംഗ്, സഹില്‍ മേഹ്‍ത എന്നിവരാണ് മറ്റ് താരങ്ങൾ.

Tags:    
News Summary - Deepak Dobriy Opens Up About Janhvi Kapoor has lot of pressure for Late Actor Sridevi's Daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.