സുബീൻ ഗാർഗ്,ശേഖർ ജ്യോതി ഗോസ്വാമി
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്‍റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. സുബീന്‍റെ സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമിയാണ് അറസ്റ്റിലായത്. മരണത്തിന് മുമ്പ് നടത്തിയ സിംഗപ്പൂർ യാത്രയിൽ ശേഖർ സുബീനൊപ്പം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സുബീന്റെ മരണം അന്വേഷിക്കാൻ അസം സർക്കാർ 10 അംഗ എസ്.ഐ.ടി രൂപീകരിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്ത, സുബീന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ എന്നിവരുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി.
സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം സ്കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിൽപെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുബീൻ ബോർത്തക്കൂർ എന്ന സുബീൻ ഗാർഗ് പ്രധാനമായും ഹിന്ദി, അസമീസ്, ബംഗാളി സിനിമ-സംഗീത മേഖലയിലാണ് നിറഞ്ഞുനിന്നിരുന്നത്. 2006ലെ ഗംങ്സ്റ്റർ സിനിമയിലെ യാ അലി ഗാനം ഏറെ പ്രശസ്തമാണ്.
എന്നാൽ മലയാളമടക്കം 40 ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ഇതിൽ ബിഷ്ണുപ്രിയ മണിപ്പൂരി, ആദി, ബോറോ, ഇംഗ്ലീഷ്, ഗോൾപരിയ, കന്നഡ, കർബി, ഖാസി, സാൻദിയ, നേപാ, ഖാസി, മലയാളം, സാൻദിയ, നേപാ, സിന്ധീ, മിസിങ്ങ് എന്നിയുൾപ്പെടുന്നു. ആനന്ദലഹരി, ധോൾ, ദോതാര, ഡ്രംസ്, ഗിറ്റാർ, ഹാർമോണിക്ക, ഹാർമോണിയം, മാൻഡോലിൻ, കീബോർഡ്, തബല, വിവിധ താളവാദ്യങ്ങൾ എന്നിവയുൾപ്പെടെ 12 ഉപകരണങ്ങൾ അദ്ദേഹം വായിച്ചിരുന്നു. അസമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഗായകനായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.