മൂന്ന് വർഷം റോക്കി ഭായി എവിടെയായിരുന്നു, കെ.ജി.എഫ് മൂന്നാം ഭാഗം?; ചർച്ചയായി വിഡിയോ

 കന്നഡ സിനിമാ ലോകത്തിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു കെ.ജി. എഫ്. 2018 ൽ പ്രശാന്ത് നീൽ പരിചയപ്പെടുത്തിയ റോക്കി ഭായിയെ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്തു. യഷിന്റെ അഭിനയ മികവും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചു. ആദ്യഭാഗം പോലെ 2022 ഏപ്രിൽ 22 ന് പുറത്ത് ഇറങ്ങിയ കെ.ജി. എഫ് ചാപ്റ്റർ 2വും ആരാധകർ നെഞ്ചോട് ചേർത്തു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് കെ.ജി.എഫ് അണിയറപ്രവർത്തകർ പുറത്തുവിട്ട ഒരു സർപ്രൈസ് വിഡിയോയാണ്. കെ.ജി. എഫ് 2ന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചനയാണ് വിഡിയോ നൽകുന്നത്. എന്നാൽ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന്  ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല.

1978 മുതല്‍ 81 വരെയുള്ള കാലം റോക്കി ഭായി എവിടെയായിരുന്നു എന്ന ചോദ്യം വിഡിയോയിലുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫില്‍ ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍. സിംഹ, മിത വസിഷ്ട തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


Tags:    
News Summary - Yash's KGF Chapter 3 CONFIRMED on 1 Year Of KGF 2, Latest video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.