മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയതിന് ശേഷം മമ്മൂട്ടി അഭിനന്ദിച്ച് എന്ന് പറഞ്ഞ് വിൻസിയിൽ നിന്നും വിൻ സി (Win cy)എന്ന് പേര് മാറ്റിയ നടിയാണ് വിൻസി അലോഷ്യസ്. അവാർഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്സ്ആപ്പിൽ അയച്ച സന്ദേശത്തിൽ അങ്ങനെ വിളിച്ചുവെന്നാണ് വിൻസി പറഞ്ഞിരുന്നത്. അതിന് ശേഷമാണ് വിൻസി പേര് മാറ്റിയത്. എന്നാൽ അന്ന് താൻ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാർക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിൻസി.
സംസ്ഥാന അവാർഡ് കിട്ടിക്കഴിഞ്ഞപ്പോൾ തനിക്ക് അറിയുന്ന ഒരാൾ മമ്മൂട്ടിയുടെ നമ്പർ എന്നുപറഞ്ഞ് ഒരു നമ്പർ തന്നെന്നും താൻ ആ നമ്പറിലേക്ക് മെസ്സേജ് അയച്ചെന്നും വിൻ സി പറയുന്നു. 'എനിക്ക് അവാർഡ് കിട്ടിക്കഴിഞ്ഞപ്പോഴാണ് എനിക്കറിയുന്ന ഒരാൾ മമ്മൂക്കയുടെ നമ്പർ എന്നുപറഞ്ഞത് എനിക്കൊരു നമ്പർ തരുന്നത്. എനിക്ക് വിളിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അപ്പോൾ മെസ്സേജ് അയച്ചു. അപ്പോൾ വിൻ സി എന്നുപറഞ്ഞ് പുള്ളി എഴുതി. ഞാൻ ആരാധിക്കുന്ന കൂടെ അഭിനയിക്കണം എന്ന് ആഗ്രഹമുള്ള നടൻ അങ്ങനെ വിളിക്കുമ്പോൾ വൈ നോട്ട്.
എനിക്ക് അങ്ങനെ വിളിച്ച് കേൾക്കാനാണ് താത്പര്യം. എന്നാൽ പിന്നെ അങ്ങനെയാക്കാലോ എന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പേര് ഇടുന്നത്. പിന്നെ ഒരുപാട് കാലത്തിന് ശേഷം ഫിലിം ഫെയറിൻ്റെ സമയത്താണ് മമ്മൂക്കയെ ഞാൻ നേരിട്ട് കാണുന്നത്. അപ്പോൾ സ്റ്റേജിൽ സംസാരിക്കുന്നതിനിടെ ഞാൻ മെസ്സേജ് ഒക്കെ അയച്ചിട്ടുണ്ടായിരുന്നു എന്ന്.
അപ്പോൾ പുള്ളിക്ക് അതിനെപ്പറ്റി ഒരു ഐഡിയയും ഇല്ല. അപ്പോൾ പുള്ളി പറഞ്ഞു 'എന്റെ നമ്പർ വേണമെങ്കിൽ ജോർജ് ചേട്ടനോട് ചോദിച്ചാൽ മതി തരും' എന്ന്.
അപ്പോഴാണ് എനിക്ക് മനസിലായത് ഇത്രയും നാളും ഞാൻ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കക്ക് അല്ല. അങ്ങനെയൊരു സംഭവം ഉണ്ടായി, വിൻ സി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.