മഹാഭാരതം അവസാന ചിത്രമോ‍?; വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ആമിർ ഖാൻ

മഹാഭാരതം എന്ന ചിത്രത്തിന് ശേഷം അഭിനയം നിർത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ ആമിർ ഖാൻ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ആമിർ പറഞ്ഞു. സൂമിലെ ഫാൻ ക്ലബ് സെഗ്‌മെന്റിനിടെയാണ് ആമിർ നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ അഭിനയം നിർത്താൻ പദ്ധതിയില്ലെന്ന് താരം പറഞ്ഞു.

'മഹാഭാരതം എന്‍റെ അവസാന ചിത്രമായിരിക്കില്ല. പ്രസ്താവനകൾ തെറ്റിദ്ധരിക്കുന്നതാണ് പ്രശ്‌നം. ഒരു കലാകാരനെന്ന നിലയിൽ സംതൃപ്തി തോന്നുന്നതും ഇനിയൊന്നും ചെയ്യാനില്ലെന്നും തോന്നുന്നതുമായ ഒരു സിനിമ ഏതായിരിക്കും എന്നാണ് ചോദിച്ചത്. അതിനാണ് മഹാഭരതം എന്ന് മറുപടി പറഞ്ഞത്' -ആമിർ വ്യക്തമാക്കി.

'സിതാരേ സമീൻ പർ' റിലീസിന് ശേഷം തന്റെ സ്വപ്ന സിനിമയായ മഹാഭാരതം ആരംഭിക്കാൻ പദ്ധതിയിടുന്നു എന്ന് ആമീർ പറഞ്ഞിരുന്നു. എന്നാൽ മഹാഭാരതത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതോടെയാണ് ആമിർ അഭിനയം നിർത്തുമോ എന്ന ചർച്ച ആരാധകർക്കിടയിൽ ഉയർന്നത്. രാജ് ഷമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് തെറ്റിദ്ധാരണക്ക് കാരണമായത്.

ലോകത്തിൽ നിങ്ങൾ കണ്ടെത്തുന്നതെല്ലാം, മഹാഭാരതത്തിൽ നിങ്ങൾ കണ്ടെത്തുമെന്നും കഥ വളരെ ശക്തവും അർത്ഥവത്തായതുമാണെന്നും അത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഒരു കലാകാരനെന്ന നിലയിൽ തനിക്ക് പൂർണ സംതൃപ്തി തോന്നാ'മെന്നും അദ്ദേഹം പറഞ്ഞിരുന്നു. “ഇത് ചെയ്തുകഴിഞ്ഞാൽ, ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് തോന്നാം. ഇതിനുശേഷം എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, കാരണം ഈ സിനിമയുടെ മെറ്റീരിയൽ അങ്ങനെയായിരിക്കും” -എന്നാണ് അദ്ദേഹം അന്ന് വിശദീകരിച്ചത്.

Tags:    
News Summary - Will Mahabharat be Aamir Khans last film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.