ഉർവശി-മോഹൻലാൽ കോംബോയുടെ തിരിച്ചുവരവ് എപ്പോൾ; ഉർവശി പറയുന്നു...

തരുൺമൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിലൂടെ മോഹൻലാൽ ശോഭന ജോഡിയുടെ തിരിച്ചു വരവാണ് നാം കണ്ടത്. ഉർവശിയും മോഹൻലാലും ഒന്നിച്ചെത്തിയ മിഥുനം, സ്ഫടികം, ലാൽസലാം ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരിക്കൽ ഉർവശി മറുപടി പറഞ്ഞിരുന്നു.

'ഈ ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ട്. നല്ലൊരു കഥ കിട്ടണ്ടേ, നല്ല കഥ കിട്ടിയാൽ സന്തോഷം, ഞങ്ങൾ രണ്ട് പേരുമായാൽ കോമഡിയുൾപ്പെടെ കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കില്ലേ. അത്തരം ഒരു കഥ വന്നാൽ തീർച്ചയായും സിനിമ ചെയ്യും' -എന്നാണ് ഉർവശി പറഞ്ഞത്.

മകൾ കുഞ്ഞാറ്റയും ഉടൻ സിനിമയിൽ എത്തുമെന്ന് നടി പറഞ്ഞു. ഉർവശിയുടെ ഭർത്താവ് ശിവാസ് ആദ്യമായി സംവിധാനം ചെയ്യുന്ന എൽ ജഗദമ്മ 7ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് ഉർവശി ഇക്കാര്യം പറഞ്ഞത്. ഈ ചിത്രമാണ് ഉർവശിയുടേതായി ഇനി പുറത്തുവരാനുള്ളത്. 

Tags:    
News Summary - When will the Urvashi-Mohanlal combo return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.