'നമ്മൾ രണ്ടുപേരും സിനിമയിലേക്ക് പോകും'; ദിലീപ് കുമാർ അഭിനയം തുടരുമെന്ന് രാജ് കപൂർ പ്രവചിച്ചപ്പോൾ...

ഇന്ത്യൻ സിനിമയുടെ അതികായന്മാരാകുന്നതിന് വളരെ മുമ്പുതന്നെ നടന്മാരായ ദിലീപ് കുമാറും രാജ് കപൂറും സുഹൃത്തുക്കളായിരുന്നു. അവരുടെ ബന്ധം കുട്ടിക്കാലത്ത് ആരംഭിച്ചതാണ്. ഇരുവരും ഒരേ വ്യവസായത്തിൽ പ്രവർത്തിക്കുകയും കരിയറിലുടനീളം പരസ്പരം പിന്തുണക്കുകയും ചെയ്തു എന്നു മാത്രമല്ല, ആഴത്തിലുള്ള പരസ്പര ബഹുമാനവും ഉണ്ടായിരുന്നു. ദിലീപ് കുമാറിന്‍റെ പണ്ടത്തെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഞങ്ങൾ ഒരേ പട്ടണത്തിൽ നിന്നാണ് വരുന്നത്. ഞങ്ങളുടെ കുടുംബങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. ഞങ്ങൾ ഫുട്ബോൾ കളിക്കുമ്പോൾ, അവൻ നല്ല ഗോൾകീപ്പറും വളരെ നല്ല റഫറിയുമായിരുന്നു. അപ്പോൾ അവൻ എന്നോട് പറയുമായിരുന്നു, നീ സിനിമയിലേക്ക് പോകൂ, നമ്മൾ രണ്ടുപേരും സിനിമയിലേക്ക് പോകും. പക്ഷേ ഞാൻ അവനോട് പറയുമായിരുന്നു, നീ പോകൂ, നിന്റെ അച്ഛനും ഇങ്ങനെ ചെയ്യുന്നു. അവരുടെ പാത പിന്തുടരുക എന്ന്.

വർഷങ്ങൾക്ക് ശേഷം ദിലീപ് കുമാർ ആദ്യമായി ഒരു സിനിമാ സെറ്റിൽ എത്തിയപ്പോൾ രാജ് കപൂർ അദ്ദേഹത്തെ ഉടൻ തിരിച്ചറിഞ്ഞു. അടുപ്പമുള്ളവരാണെങ്കിലും രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് അഭിനയിച്ചത് ഒരേയൊരു സിനിമയിൽ മാത്രമാണ് എന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം.1949 ൽ പുറത്തിറങ്ങിയ അന്ദാസിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 

Tags:    
News Summary - When Raj Kapoor predicted that Dilip Kumar would pursue acting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.