'ഇത്രക്ക് തടിയോ, അന്നെനിക്ക് പ്രായം 18'; ആദ്യ സിനിമ ഇറങ്ങിയപ്പോൾ കേൾക്കേണ്ടി വന്നത്

സിനിമ കുടുംബത്തിൽ നിന്ന് ബോളിവുഡിലെത്തിയ താരമാണ് ഇഷ ഡിയോൾ. ഹേമമാലിനി ധർമേന്ദ്ര താരദമ്പതികളുടെ മകളായ ഇഷക്ക് തുടക്കകാലത്ത് ബോളിവുഡിൽ നിന്ന് മികച്ച അനുഭവമായിരുന്നില്ല ലഭിച്ചത് . ആദ്യ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങളും കേൾക്കേണ്ടി വന്നു.

ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് കേൾക്കേണ്ടി വന്ന ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ച് പറയുകയാണ് ഇഷ ഡിയോൾ. അമ്മ ഹേമമാലിനിയുമായി താരതമ്യപ്പെടുത്തലുണ്ടായിരുന്നെന്നും അതിനാൽ തന്നെ സിനിമാ യാത്ര അത്രസുഖകരമായിരുന്നില്ലെന്നും ഇഷ പറഞ്ഞു.

'ആദ്യ സിനിമ പുറത്തിറങ്ങിയപ്പോഴാണ് സമ്മർദ്ദം ആരംഭിച്ചത്. അമ്മ ഹേമമാലിനിയുമായി താരതമ്യം ചെയ്യാൻ തുടങ്ങി. എനിക്ക് ഇതൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ഒരിക്കൽ പോലും എന്റെ മാതാപിതാക്കൾ അനാവശ്യ ഉപദേശവുമായി എത്തിയില്ല. ഒരു പ്രശ്‌നവുമായി ഞാൻ അവരെ സമീപിച്ചപ്പോൾ മാത്രമാണ് അവർ ഇടപെട്ടത്- ഇഷ ഡിയോൾ തുടർന്നു.

എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അമ്മയുമായുള്ള താരതമ്യം ആരംഭിച്ചത്. ഇതു ഞാൻ അമ്മയോട് സംസാരിക്കുകയും ചെയ്തു. 'ഇത് നിങ്ങളുടെ യാത്രയുടെ ഭാഗമാകും. ഈ ജോലിയിൽ താൽപര്യമുള്ളതുകൊണ്ടാണ് ഇന്ന് നീ ഇവിടെ നിൽക്കുന്നത്. ഇതു പ്രവർത്തിച്ചില്ലെങ്കിൽ ഇതു നിന്നെ ബാധിക്കും. ഇത് നിന്നിലേക്ക് വരാതിരിക്കാൻ പഠിക്കണം. മുന്നോട്ട് പോവുക'- ഇതായിരുന്നു അമ്മ പറഞ്ഞത്. അതുതന്നെയാണ് ഞാൻ ചെയ്തതും.

ബോഡി ഷെയ്മിങ്ങിനും ഇരയായിട്ടുണ്ട്. എന്റെ തടിയെ കളിയാക്കി. 'ഇവൾ ഇത്രക്ക് തടിച്ചിയാണോ' എന്ന് പലരും പറഞ്ഞു. അന്ന് എനിക്ക് 18 വയസ്സായിരുന്നു, കവിളുകൾ ഉണ്ടായിരുന്നു. പക്ഷെ സിനിമയിലെ കഥാപാത്രത്തിന് ചേരുന്നതായിരുന്നു'- ഇഷ പറഞ്ഞു.

Tags:    
News Summary - When Esha Deol was body-shamed after her debut film: 'They would talk about my baby fat'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.