മകൾ ആരാധ്യക്ക് പേരിടാൻ നാലു മാസമെടുത്തതെന്തിന്; ഐശ്വര്യ റായ് കാരണം വെളിപ്പെടുത്തിയപ്പോൾ

ബോളിവുഡിലെ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യ റായി ബോളിവുഡിലെ ഏറ്റവും താരമൂല്യമേറിയ നായിക കൂടിയാണ്. 90കളിൽ താരപദവിയിലേറി പിന്നീട് വിവാഹശേഷം വെള്ളിത്തിരയിൽ അത്ര സജീവമല്ലാത്ത ഐശ്വര്യ റായിക്ക് ലോകമെമ്പാടും ആരാധകരുണ്ട്.




 

മകൾ ആരാധ്യക്ക് പേരിടാൻ താനും അഭിഷേകും നാല് മാസമെടുത്തതായി ഐശ്വര്യ റായ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. മുമ്പ് നൽകിയ ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്. 'ആരാധ്യ എന്ന പേരിന്‍റെ അർത്ഥം ആരാധിക്കപ്പെടുന്നവൾ എന്നാണ്. അഭിഷേകും ഞാനും എപ്പോഴും പരിഗണിച്ചിരുന്ന ഒരു പേരായിരുന്നു ഇത്. കുഞ്ഞുണ്ടായപ്പോൾ ഈ പേര് ഞങ്ങൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ചു. നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ സമയം കടന്നുപോകുന്നത് അറിയുകയേ ഇല്ല. നാല് മാസം പിന്നിട്ടത് പോലും ഞാൻ അറിഞ്ഞിരുന്നില്ല. ആരാധ്യ കൂടെയുള്ളപ്പോൾ മനസ്സിലായ പോലെ ഇക്കാര്യം എനിക്ക് മറ്റൊരിക്കലും മനസ്സിലായിട്ടില്ല' -ഐശ്വര്യ പറഞ്ഞു.





ഇക്കഴിഞ്ഞ കാൻ ചലച്ചിത്രമേളയിൽ മകൾ ആരാധ്യക്കൊപ്പമാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. ഇവരുടെ ചിത്രങ്ങൾ വൈറലായിരുന്നു. അബൂദബിയിൽ നടന്ന ഐ.ഐ.എഫ്.എ പുരസ്കാര ചടങ്ങിലും താരകുടുംബം പങ്കെടുത്തിരുന്നു.  


Tags:    
News Summary - When Aishwarya Rai REVEALED why took 4 months to name Aaradhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.