ദോശയും ചിക്കൻ കറിയും ഇഷ്ടം, രാത്രി സൂപ്പ് അല്ലെങ്കിൽ സലാഡ്; വിജയ് യുടെ ആരോഗ്യത്തിന്റെ രഹസ്യം

 ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും താരങ്ങൾ തയാറല്ല. വ്യായാമത്തിനൊപ്പം ഭക്ഷണ കാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. തമിഴിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് വിജയ്. പ്രായം 50 നോട് അടുക്കുന്നുണ്ടെങ്കിലും രൂപത്തിൽ നടന് വലിയ മാറ്റം ഉണ്ടായിട്ടില്ല. ഇതിന് കാരണം നടൻ പിന്തുടരുന്ന ഭക്ഷണ ശീലമാണെന്നാണ് റിപ്പോർട്ട്.

തനിനാടൻ ഭക്ഷണങ്ങളോടാണ് നടന് കൂടുതൽ താൽപാര്യം. കൂടാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ചെയ്യും.ദോശ, ചിക്കൻ കറിയുമാണ് വിജയുടെ ഇഷ്ടവിഭവം. ഇഡലിയും നടന്റെ ഇഷ്ട ഭക്ഷണത്തിന്റെ ലിസ്റ്റിലുണ്ട്. കോഴിമുട്ടയും ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്.

ഹോട്ടൽ ഭക്ഷണത്തെക്കാളും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളോടാണ് നടന് താൽപാര്യം.  കൃത്യം ഒരു മണിക്ക് തന്നെ നടൻ  ഉച്ചയൂണ് കഴിക്കാറുണ്ട്. ചോറിനൊപ്പം പച്ചക്കറി, ചിക്കൻ അല്ലെങ്കിൻ മീൻ എന്നിവയാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. സൂപ്പ്, സലാഡ് പോലുളള ലളിതമായ ഭക്ഷണമാണ് രാത്രി. അതും ഏഴ് മണിക്ക് തന്നെ കഴിക്കും. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വർക്ക്ഔട്ട് ചെയ്യുന്നതിലും നടൻ ഉപേക്ഷ കാണിക്കാറില്ല .

ലോകേഷ് കനകരാജിന്റെ ലിയോയാണ് ഏറ്റവുംഒടുവിൽ പുറത്തിറങ്ങിയ വിജയുടെ ചിത്രം. ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനം തുടരുകയാണ്.  

Tags:    
News Summary - What South Indian Star Thalapathy Vijay eats in a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.