വരുൺ ധവാൻ, വരുൺ ചക്രവർത്തി

വിക്കറ്റെടുത്ത ക്രെഡിറ്റ് വരുൺ ധവാന്; സ്വയം ട്രോളി വരുൺ ചക്രവർത്തി

ബോളിവുഡ് നടൻ വരുൺ ധവാൻ പങ്കുവെച്ച പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടനോടുള്ള ആരാധന മാത്രമല്ല പോസ്റ്റ് വൈറലാകാൻ കാരണം. അതിന് പിന്നിൽ രസകരമായ ഒരു തെറ്റിദ്ധാരണകൂടിയുണ്ട്. ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയുടെയും വരുൺ ധവാന്‍റെയും അക്കൗണ്ടുകൾ ആരാധകർക്ക് മാറി പോയെന്നാണ് കമന്‍റുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ വരുൺ ചക്രവർത്തി ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനെ പുറത്താക്കിയിരുന്നു. ഇതിനുള്ള അഭിനന്ദനങ്ങളാണ് വരുൺ ധവാന് ലഭിക്കുന്നത്. വരുൺ ധവാന്റെ ഇൻസ്റ്റാഗ്രാം അഭിനന്ദന സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞു. അതിശയകരമായ വിക്കറ്റിന് പിന്നിലെ വരുൺ അദ്ദേഹമാണെന്ന് പലരും തെറ്റിദ്ധരിച്ചു. വരുൺ ധവാന്‍റെ ചിത്രത്തിന് വരുൺ ചക്രവർത്തിയും കമന്‍റ് ഇട്ടിട്ടുണ്ട്. "നന്നായി പന്തെറിഞ്ഞു" എന്നായിരുന്നു വരുൺ ചക്രവർത്തിയുടെ കമന്‍റ്. ഇരുവരുടെയും പേര് ഒന്നായതാണ് ആരാധകർക്ക് തെറ്റ് സംഭവിക്കാൻ കാരണം.

അതേസമയം, ബേബി ജോൺ എന്ന ചിത്രത്തിലാണ് വരുൺ അവസാനമായി അഭിനയിച്ചത്. എന്നിരുന്നാലും, എല്ലാ പ്രമോഷനുകളും ഹൈപ്പും ഉണ്ടായിരുന്നിട്ടും ചിത്രം പരാജയപ്പെട്ടു. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. നിലവിൽ, സണ്ണി ഡിയോൾ, ദിൽജിത് ദോസഞ്ജ്, അഹാൻ ഷെട്ടി, തുടങ്ങിയവരുടെ ഒരു കൂട്ടം അഭിനേതാക്കളുള്ള ബോർഡർ 2 ന്റെ ഷൂട്ടിങ്ങിന്‍റെ തിരക്കിലാണ് അദ്ദേഹം.

Tags:    
News Summary - 'Well Bowled Bhaiya': Varun Chakravarthy Reacts After Varun Dhawan Takes Credit For Travis Head's Wicket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.