നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഇത്തവണ ജോർജ്ജ് കുട്ടിക്കും കുടുംബത്തിനും അടി പതറുമോ? മൂന്ന് പതിപ്പും ഒരുമിച്ചെത്തിയേക്കുമെന്ന് ജീത്തു ജോസഫ്

മോഹൻലാൽ നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 യുടെ ഷൂട്ടിങ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫും ആശിർവാദ് സിനിമാസും പ്രഖ്യാപിച്ചു. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ് കുട്ടിയുടെ കണ്ണിന്റെ ക്ലോസ്-അപ്പ് ഷോട്ടിൽ ആരംഭിക്കുന്ന ഒരു റീൽ പങ്കിട്ടാണ് പ്രൊഡക്ഷൻ ഹൗസ് ഇക്കാര്യം അറിയിച്ചത്.

ഹിന്ദി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദി പതിപ്പിന് വ്യത്യസ്തമായ ഒരു കഥയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ അത് ശരിയല്ലെന്ന് ജീത്തു ജോസഫ് തന്നെ വ്യക്തമാക്കി. ഹിന്ദി സിനിമയും എന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. തിരക്കഥ പൂർത്തിയായാൽ ഹിന്ദി ടീമുമായി പങ്കിടും. തുടർന്ന് അനുയോജ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും ജീത്തു ജോസഫ് പറഞ്ഞു.

മലയാളത്തിൽ മോഹൻലാൽ നായകനാകുമ്പോൾ, അജയ് ദേവ്ഗണും വെങ്കിടേഷുമാണ് ഹിന്ദിയിലും തെലുങ്കിലും നായകന്മാർ. ദൃശ്യം എന്റെ കഥയാണ്. അതിന്റെ റൈറ്റ്സ് മറ്റൊരാൾക്കും നല്‍കിയിട്ടില്ല. തെലുങ്കിനും സ്ക്രിപ്റ്റ് നൽകാൻ സാധ്യതയുണ്ട്. തെലുങ്കിലെ നിർമാതാവ് ആശിര്‍വാദുമായി സംസാരിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. മലയാളവും ഹിന്ദി പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യണമെന്ന താൽപര്യവും പരിഗണിക്കുന്നുണ്ട്. കാരണം മലയാളത്തിൽ ആദ്യ ഇറങ്ങുമ്പോൾ അതിന്റെ ഐഡിയ എല്ലാം പുറത്താകും. ഇപ്പോൾ മലയാളികൾ അല്ലാത്ത നിരവധി പേർ ദൃശ്യം സീരീസിനെ ഫോളോ ചെയ്യുന്നത് കൊണ്ട് അവർ മലയാളം ആദ്യം കാണും. അത് ബോളിവുഡിനെ ബാധിക്കും ജീത്തു ജോസഫ് പറഞ്ഞു.

Tags:    
News Summary - We are considering a simultaneous release of Drishyam 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.