നല്ല സിനിമകളില്‍ അഭിനയിക്കുന്നതിനോടൊപ്പം മികച്ച പ്രൊജക്ടുകള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന നിര്‍മാതാവ് കൂടിയാണ് വിജയ് സേതുപതി. മണികണ്ഠന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കടൈസി വിവസായി എന്ന ചിത്രം നിര്‍മിച്ചത് വിജയ് സേതുപതിയായിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കടൈസി വിവസായി സ്വന്തമാക്കിയെങ്കിലും തിയറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ.
'കടൈസി വിവസായിക്ക് തിയറ്ററിൽ കിട്ടിയത് 65 ലക്ഷം രൂപയാണ്. ആ സിനിമ നിർമിക്കാനായി ചെലവഴിച്ച കാശ് വളരെ കൂടുതലാണ്. എന്നാലും എന്നും അഭിമാനിക്കാവുന്ന ഒരു സിനിമയാണത്. ആ സിനിമ പിന്നീട് ഉണ്ടാക്കിയ പേരാണ് ഞങ്ങൾക്കുള്ള സപ്പോർട്ട്.
ശമ്പളം മുഴുവനായി ആദ്യം തരാമെന്ന് പറയുന്ന നിർമാതാക്കളുണ്ട്. അതിന് വേണ്ടി ഞാൻ സിനിമ ചെയ്യാറില്ല. കാശ് സമ്പാദിക്കണ്ട എന്ന് ഞാൻ പറയില്ല. എന്നാൽ അത് ശരിയായ സിനിമയിലൂടെ നേടിയാൽ മാത്രമേ നമ്മുടെ കയ്യിൽ നിൽക്കുകയുള്ളൂ. പ്രേക്ഷകരുടെ മനസിലുള്ള വിശ്വാസം പോയിക്കഴിഞ്ഞാൽ അത് തിരികെ ലഭിക്കാൻ പ്രയാസമാണ്. ചില സിനിമകൾ ഇറങ്ങുന്ന സമയത്ത് ഹിറ്റാകണമെന്നില്ല. എന്നാൽ പിന്നീട് അത് ഹിറ്റായി മാറാമെന്നും വിജയ് സേതുപതി പറഞ്ഞു.
യോഗി ബാബു, മുനീശ്വരൻ, കാളി മുത്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. എം മണികണ്ഠൻ തന്നെയാണ് സിനിമക്കായി തിരക്കഥ ഒരുക്കിയതും നിർമിച്ചതും. സന്തോഷ് നാരായണൻ, റിച്ചാർഡ് ഹാർവി എന്നിവർ ചേർന്നാണ് സിനിമക്കായി സംഗീതം ഒരുക്കിയത്. ചിത്രം സോണി ലൈവിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.