'രണ്ട് വർഷം മുമ്പ് പഹൽഗാമിലാണ് എന്റെ ജന്മദിനം ആഘോഷിച്ചത്'; ഞങ്ങൾ കശ്മീരിനൊപ്പം

പഹൽഗാം ഉൾപ്പെടെ കശ്മീരിലെ പല സ്ഥലങ്ങളിലും നിരവധി ഇന്ത്യൻ സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും സാമന്തയും അഭിനയിച്ച തെലുങ്ക് ചിത്രമായ കുഷിയും പഹൽഗാമിലാണ് ചിത്രീകരിച്ചത്. ഭീകരാക്രമണത്തെ അപലപിച്ച് വിജയ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. രണ്ട് വർഷം മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ പഹൽഗാമിൽ തന്റെ ജന്മദിനം ആഘോഷിച്ചതായും അവിടുത്തെ ആളുകൾ ടീമിനെ വളരെയധികം ശ്രദ്ധിച്ചെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

'രണ്ട് വർഷം മുമ്പ് പഹൽഗാമിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ, ഞങ്ങളെ ഏറ്റവും കൂടുതൽ പരിപാലിച്ച എന്റെ പ്രാദേശിക കശ്മീരി സുഹൃത്തുക്കൾക്കിടയിൽ ഞാൻ എന്റെ ജന്മദിനം ആഘോഷിച്ചു' എന്ന് വിജയ് കുറിച്ചു.

'പഹൽഗാമിൽ നടന്നത് ഹൃദയഭേദകവും രോഷം ഉളവാക്കുന്നതുമാണ്. ഒരു സേനയെന്ന് സ്വയം വിശേഷിപ്പിച്ച് വിനോദസഞ്ചാരികളെ വെടിവെക്കുന്നത് തോക്കുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന ഭീകരതയുടെ ഏറ്റവും ലജ്ജാകരവും ഭീരുത്വപരവുമായ പ്രവൃത്തിയാണ്. ഞങ്ങൾ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്. ഞങ്ങൾ കശ്മീരിനൊപ്പം നിൽക്കുന്നു. ഈ ഭീരുക്കളെ തുടച്ചുനീക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഒരിക്കലും ഭീകരതക്ക് മുന്നിൽ മുട്ടുമടക്കില്ല' എന്ന് നടൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Vijay Deverakonda Recollects Shooting For A Film In Kashmir, Condemns Terrorist Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.