വാൾ പരിശീലനം, കുതിരസവാരി, മുറിവുകൾ; വിക്കി കൗശലിന്‍റെ 'ഛാവ'യിലേക്കുള്ള പകർന്നാട്ടം

'ഛാവ'യിലെ വിക്കി കൗശലിന്റെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്നു. വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ഛാവ. ഫെബ്രുവരി 14 ന് ഇറങ്ങിയ ചിത്രം മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് പറയുന്നത്. ഛത്രപതിക്കായുള്ള വിക്കി കൗശലിന്‍റെ ട്രാൻസ്ഫോർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോയാണ് വൈറലാകുന്നത്.

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മഡോക്ക് ഫിലിംസാണ് മേക്കിങ് വിഡിയോ പങ്കുവെച്ചത്. ആറ് മാസത്തെ കഠിന പരിശീലനം. കുതിരസവാരി, ആയുധ പരിശീലനം, ആക്ഷൻ പരിശീലനം എല്ലാത്തിനും വേറെ വേറെ സെക്ഷനുകൾ. ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ പരിശീലനമായിരുന്നെന്ന് വിക്കി പറയുന്നു. സെഷനുകൾ കഴിഞ്ഞ് തിരിച്ചെത്തിയാൽ ഓരോ ദിവസവും ശരീരത്തിൽ പുതിയ മുറിവുകൾ ഉണ്ടാകുമെന്നും എന്നാൽ തീവ്ര പരിശീലന സെഷനുകൾ ജീവിതത്തിൽ അച്ചടക്കം കൊണ്ടുവന്നെന്നും വിക്കി പറയുന്നു.

മേക്കപ്പും കോസ്റ്റ്യും ഇട്ട് വിക്കി ജിമ്മിൽ പരിശീലനം നടത്തുന്നതും ആക്ഷൻ സീക്വൻസുകൾ പരിശീലിക്കുന്നതും വിഡിയോയിൽ കാണാം. ഛത്രപതിക്കായി ഒരുപാട് വർക്കൗട്ടുകൾ ചെയ്ത് മസിൽ വർധിപ്പിക്കണമായിരുന്നു. അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ വെച്ച് മികച്ച ഓപ്പണിങ് ആണ് ഛാവക്ക് ലഭിച്ചത്. മികച്ച പ്രതികരണങ്ങൾക്ക് ശേഷം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ സിനിമയെന്ന റെക്കോഡും ഛാവക്കുണ്ട്. ഇത് വിക്കിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ കൂടിയാണ്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയെയി വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.

Tags:    
News Summary - Vicky Kaushal transformation on Chaava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.