സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മലേഷ്യയിലായിരുന്നു അന്ത്യം. ദിവസങ്ങളായി മലേഷ്യയിൽ ബാലാജി സംവിധാനം ചെയ്യുന്ന തമിഴ് സിനിമക്കുവേണ്ടി പ്രവർത്തിച്ചുവരുകയായിരുന്നു.

മലയാളം, തമിഴ് ഉൾപ്പെടെ വിവിധ തെന്നിന്ത്യൻ ഭാഷകളിലെ മുന്നൂറോളം സിനിമകളിൽ സംഘട്ടനരംഗങ്ങളൊരുക്കി. ഇതിൽ ഭൂരിഭാഗവും മലയാള സിനിമകളായിരുന്നു.

ജോഷി, ഐ.വി. ശശി, ഭരതൻ, ഫാസിൽ, സിദ്ദീഖ്, സിബിമലയിൽ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. സിനിമാ മേഖലയിലെ വിവിധ സംഘടനകൾ അനുശോചിച്ചു. സംസ്കാര ചടങ്ങ് ശനിയാഴ്ച മലേഷ്യയിൽ.

Tags:    
News Summary - Veteran stunt director Malaysia Bhaskar dies of heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.