നടൻ ആർ.എസ്. ശിവാജി അന്തരിച്ചു

തെന്നിന്ത്യൻ താരം ആർ.എസ്. ശിവാജി (66) അന്തരിച്ചു.ശനിയാഴ്ച രാവിലെ (സെപ്റ്റംബർ രണ്ട്)  ചെന്നൈയിലായിരുന്നു അന്ത്യം. 1980-90 കളിലെ കമൽഹാസൻ സിനിമകളിലെ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശിവാജി ശ്രദ്ധേയനാകുന്നത്. അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദൻ കാമരാജൻ, ഉന്നൈപ്പോൽ ഒരുവൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടി.

നിരവധി തമിഴ് സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങിയ നടൻ,  സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊളമാവു കോകില, ധാരാള പ്രഭു, അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടന ഏറെ ചർച്ച ചെയ്യപ്പെട്ടു. സെപ്റ്റംബർ 1ന് പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിൽ അഭിനയിച്ചിരുന്നു.

നടനും നിർമാതാവുമായിരുന്ന എം.ആർ. സന്താനത്തിന്റെ മകനായി 1956ൽ ചെന്നൈയിലാണ് ജനനം. സംവിധായകനും നിർമാതാവുമായ സന്താന ഭാരതിയാണ് സഹോദരൻ.

Tags:    
News Summary - Veteran actor and comedian RS Shivaji dies at 66

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:33 GMT