സൂപ്പർ ഹിറ്റ് ചിത്രമായ കെ.ജി. എഫിനെ വിമർശിച്ച് തെലുങ്ക് സംവിധായകൻ വെങ്കിടേഷ് മഹാ എത്തിയിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. വെങ്കിടേഷിന്റെ വാക്കുകൾ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു.
വിമർശനം കടുത്തതോട മാപ്പ് പറഞ്ഞിരിക്കുകയാണ് വെങ്കിടേഷ് മഹാ. തന്റെ അഭിപ്രായത്തിൽ മാറ്റമില്ലെന്നും എന്നാൽ ചിത്രത്തെ കുറിച്ച് പറയാൻ ഉപയോഗിച്ച ഭാഷക്ക് ക്ഷമ ചോദിക്കുന്നതായി സംവിധായകൻ ട്വീറ്ററിൽ വിഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
'ചിത്രത്തെ കുറിച്ച് പറയാനായി ഉപയോഗിച്ച ഭാഷക്ക് ക്ഷമ ചോദിക്കുന്നു. പക്ഷേ ഞാൻ എന്റെ അഭിപ്രായം തിരിച്ചെടുക്കില്ല. ഒരു പ്രത്യേക ഭാഷയോ അല്ലെങ്കിൽ സിനിമയോ ഞാൻ ലക്ഷ്യമിട്ടല്ല ഇതു പറഞ്ഞത്'- സംവിധായകൻ പറഞ്ഞു.
നന്ദിനി റെഡ്ഡി, ഇന്ദ്രഗന്തി മോഹന കൃഷ്ണ, ശിവ നിർവാണ, വിവേക് ആത്രേയ എന്നീ സംവിധായകരുമൊത്തുള്ള ഒരു റൗണ്ട് ടേബിൾ അഭിമുഖത്തിലായിരുന്നു കെ.ജി.എഫിന്റെ പ്രമേയത്തെ വിമർശിച്ചത്.
'നായകന്റെ അമ്മ സ്വർണ്ണമെല്ലാം നേടാനും സമ്പന്നയാകാനും ആഗ്രഹിക്കുന്നു. അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കെ.ജി.എഫിലെ സാധാരണക്കാരായ ആളുകളുടെ സഹായം തേടി നായകൻ സമ്പത്തുണ്ടാക്കുന്നുണ്ടെങ്കിലും അവർക്ക് യാതൊന്നും നൽകുന്നില്ല. ഇത് അസംബന്ധമായി തോന്നുന്നുവെന്നാണ് വെങ്കിടേഷ് അഭിമുഖത്തിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.